Friday, September 9, 2022

ഭാരതത്തിലെ പൈശാചികമുന്നേറ്റം :
ദിയോബന്ദിസം

സത്യത്തോടും അതിന്റെ വക്താക്കളോടും വെച്ച് പുലര്‍ത്തേണ്ട ശക്തമായ അഭിനിവേശവും വിധേയത്വവും എത്രമാത്രം അനിവാര്യമാണെന്ന ബോധ്യം ലഭ്യമായാല്‍ തീര്‍ച്ചയായും അസത്യത്തെയും അതിന്റെ വക്താക്കളെയും നമുക്ക് സൂക്ഷിച്ചേ മതിയാകൂ. സത്യവിശ്വാസികള്‍ ഇക്കാര്യത്തില്‍ ശക്തമായ സൂക്ഷ്‍മത വെച്ച് പുലര്‍ത്തുന്നവരായിരിക്കും. സത്യത്തെയും അതിന്റെ വക്താക്കളെയും അങ്ങേയറ്റം സ്‍നേഹിക്കുകയും ആദരിക്കുകയും പിന്‍പറ്റുകയും സേവിക്കുകയും ചെയ്യുന്ന അതേ അവസ്ഥയില്‍ തന്നെ അസത്യത്തെയും അതിന്റെ വക്താക്കളെയും അങ്ങേയറ്റം വെറുക്കുകയും അവമതിക്കുകയും നിരാകരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നവരായിരിക്കും സത്യവിശ്വാസികള്‍. അങ്ങനെയെങ്കില്‍ വിശ്വാസിസമൂഹത്തില്‍ എങ്ങനെയാണ് അസത്യം പ്രചരിക്കുന്നതും സ്വീകാര്യമാകുന്നതും !!? കാരണം, സത്യത്തിന്റെ രൂപത്തിലാണ് അതെപ്പോഴും കടന്നുവരിക. അസത്യം ഒരിക്കലും അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ജനസമക്ഷം പ്രത്യക്ഷപ്പെടാറില്ലല്ലോ. അങ്ങനെ, സത്യാസത്യവിവേചനത്തിന് വേണ്ട പക്വതയോ പാകതയോ ഇല്ലാത്ത ദുര്‍ബലരിലൂടെ അത് പതിയെപ്പതിയെ ശക്തിപ്പെടും. അഹങ്കാരവും സ്ഥാനമോഹവും കൊണ്ട് ഹൃദയം കടുത്തുപോയവര്‍ അതിന്റെ പോരാളികളായി ഉയര്‍ന്ന് വരികയും നിഷിദ്ധജന്മങ്ങള്‍ അതിന് നേതൃത്വം നല്‍കുകയും അങ്ങനെ സത്യത്തോട് സമരം ചെയ്യുവാന്‍ തയ്യാറായി അവസാനം ഇളിഭ്യരായി നാമാവശേഷമാവുകയും ചെയ്യും.
മനുഷ്യചരിത്രത്തിന്റെ ആരംഭം മുതല്‍ തന്നെ സത്യത്തിന്റെ വക്താക്കളും അസത്യത്തിന്റെ വക്താക്കളും തമ്മിലുള്ള പോരാട്ടങ്ങള്‍ ശക്തമാണ്. പ്രവാചകന്മാരും അനുയായികളും മഹാത്മാക്കളും സദ്‍വൃത്തരും അടങ്ങുന്ന സംഘം സത്യത്തിന് വേണ്ടി ശക്തമായി നിലകൊള്ളുമ്പോള്‍ പിശാചുക്കളും സേവകരും ദുരാത്മാക്കളും ദുര്‍വൃത്തരും അസത്യത്തിന് വേണ്ടിയാകും ജീവിതം ഹോമിക്കുക. ഈ കലുഷിതാന്തരീക്ഷത്തില്‍ നിന്നും ഏതൊരാള്‍ പരമസത്യവാനായ അല്ലാഹു തആലായെയും അവന്റെ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെയും തെരഞ്ഞെടുക്കുന്നുവോ തീര്‍ച്ചയായും അവന്‍ പിശാചിനെതിരെയും സംഘത്തിനെതിരെയും പോരാടുകയും അവസാനം വിജയം വരിക്കുകയും ചെയ്യും.

(وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الإِنسِ وَالْجِنِّ يُوحِي بَعْضُهُمْ إِلَى بَعْضٍ زُخْرُفَ الْقَوْلِ غُرُورًا وَلَوْ شَاء رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ. وَلِتَصْغَى إِلَيْهِ أَفْئِدَةُ الَّذِينَ لاَ يُؤْمِنُونَ بِالآخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُواْ مَا هُم مُّقْتَرِفُونَ)[1]
"അപ്രകാരം മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ എല്ലാ പ്രവാചകന്മാര്‍ക്കും ശത്രുക്കളായി നാം നിയമിച്ചിട്ടുണ്ട്. ജനങ്ങളെ വഞ്ചിക്കുവാനായി ഭംഗിവാക്കുകള്‍ രഹസ്യമായി അവര്‍ പരസ്‍പരം അറിയിക്കുന്നതാണ്. താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതിനാല്‍ അവരെയും അവര്‍ കെട്ടിയുണ്ടാക്കുന്ന കള്ളവാദങ്ങളെയും അവിടുന്ന് ഒഴിവാക്കിയാലും. പരലോകജീവിതത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് ചായുവാനും അതിനെ തൃപ്‍തിപ്പെടുവാനും ആ പിശാചുക്കള്‍ പ്രവര്‍ത്തിക്കുന്നത് ഇവരും പ്രവര്‍ത്തിക്കാനുമാണ് ആ പിശാചുക്കള്‍ അങ്ങനെ ചെയ്യുന്നത്". (സൂറതുല്‍ അന്‍ആം : 112, 113 ആശയാംശം)

(يُرِيدُونَ أَن يُطْفِؤُواْ نُورَ اللَّهِ بِأَفْوَاهِهِمْ وَيَأْبَى اللَّهُ إِلاَّ أَن يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُونَ. هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُونَ)[2]
"അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ വായ കൊണ്ട് ഊതിക്കെടുത്താമെന്നവര്‍ ഉദ്ദേശിക്കുന്നു. സത്യനിഷേധികള്‍ വെറുത്താലും തന്റെ പ്രകാശം പൂര്‍ണ്ണമാക്കാന്‍ തന്നെ അല്ലാഹു തീരുമാനിച്ചിരിക്കുന്നു. സന്മാര്‍ഗ്ഗവും സത്യമതവും കൊണ്ട് തന്റെ തിരുദൂതരെ നിയോഗിച്ചവന്‍ അവന്‍ തന്നെയാണ്. ആ സത്യമതം മറ്റു മതങ്ങളെയെല്ലാം വിജയിക്കുവാന്‍ വേണ്ടിയാണങ്ങനെ തിരുദൂതരെ അവന്‍ നിയോഗിച്ചത്. സത്യനിഷേധികള്‍ എത്ര വെറുത്താലും ശരി". (സൂറതുത്തൗബഃ : 22, 23 ആശയാംശം)

യുഗയുഗാന്തരങ്ങളായി നടന്ന് വരുന്ന ഈ സത്യാസത്യയുദ്ധത്തില്‍ ഭാഷാദേശമന്യെ സകലജനങ്ങളും പങ്കുകൊള്ളുന്നുണ്ട്. അതില്‍ നിന്നാരും മാറി നില്‍ക്കുന്നില്ല. മൗനമോ നിഷ്‍പക്ഷതയോ കൈമുതലാക്കിയവര്‍ പോലും ഇതില്‍ ഭാഗഭാക്കാകുന്നുണ്ടെന്നതാണ് നേര്. മാനസികമായെങ്കിലും ഏതെങ്കിലും ഒരു ചേരിയോട് ചായാത്തവര്‍ ഉണ്ടാകില്ല തന്നെ. അതിനിഗൂഢമായി അന്തരാളങ്ങളില്‍ അസത്യത്തോട് ചായ്‍വ് പുലര്‍ത്തുകയും എന്നാല്‍ ശാരീരികമായ സത്യവക്താക്കളോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നവര്‍ എത്രയെത്ര.
പരിശുദ്ധ ഇസ്‍ലാമിന്റെ ആവിര്‍ഭാവകാലത്ത് തന്നെ പ്രവാചകകിരണങ്ങള്‍ വന്നെത്തിയ നമ്മുടെ അനുഗ്രഹീതനാടായ ഭാരതത്തിലും ഈ സംഘട്ടനങ്ങള്‍ ഇക്കാലം വരെയും അതിശക്തമാണ്. പരിശുദ്ധ ഇസ്‍ലാമും ശത്രുക്കള്‍ തമ്മിലും അഹ്‍ലുസ്സുന്നയും ബിദ്അതും തമ്മിലും തഖ്‍വയും ഫിസ്‍ഖും തമ്മിലും പൊരിഞ്ഞ പോര് കൊണ്ട് പേര് കേട്ട നാടാണ് നമ്മുടേത്. ഒരുപക്ഷെ, ഇക്കാര്യത്തില്‍ മറ്റേതൊരു നാടിനെയും വെല്ലുവിളിക്കാന്‍ പോലും പര്യാപ്‍തമാണ് സത്യത്തിന്റെ വക്താക്കളുടെ ധര്‍മ്മസമരങ്ങള്‍. പരമസത്യവാനായ അല്ലാഹു സുബ്‍ഹാനഹു വ തആലാക്ക് വേണ്ടിയും അവിടുത്തെ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങള്‍ക്ക് വേണ്ടിയും അതിശക്തമായി പ്രതിരോധവലയം തീര്‍ക്കുന്ന നമ്മുടെ മഹാനേതാക്കള്‍ ഇക്കാര്യത്തില്‍ ശത്രുപക്ഷത്തിന്റെ ആലയങ്ങളിലേക്ക് ചടുലനീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിന്റെ മുജദ്ദിദായി അറിയപ്പെടുന്ന അഅ്‍ലാ ഹസ്രത് അഹ്‍മദ് രിദ്വാ ഖാന്‍ ബറേല്‍വി(റ)വിന്റെ നേതൃത്വത്തില്‍ നടന്ന സുന്നീമുന്നേറ്റങ്ങള്‍ അങ്ങനെയാണ് ലോകജനശ്രദ്ധയാകര്‍ഷിക്കുന്നതും.
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ ലോകത്തെ ബാധിച്ച വഹാബിയന്‍ കാന്‍സര്‍ ബാധ അധികം താമസിയാതെ ഭാരതത്തിലും കടന്ന് കയറി. ഇസ്‍മാഈല്‍ ദഹ്‍ലവി എന്ന പിശാചായിരുന്നു അതിന്റെ പ്രഥമപ്രതിനിധിയായി ഇന്ത്യയില്‍ കടന്നുവരുന്നത്. പക്ഷെ, ബിദ്അതിനെതിരായ ആക്രമണത്തില്‍ കേളികേട്ട ഇന്ത്യന്‍ സുന്നീപണ്ഡിതന്മാരുടെ ശക്തമായ ആക്രമണത്താല്‍ ഇസ്‍മാഈല്‍ ദഹ്‍ലവിയുടെ സകലപ്രവര്‍ത്തനങ്ങളും അവന്റെ കാലത്ത് തന്നെ നിഷ്‍ഫലമായി. എന്നാല്‍ പൈശാചികസന്താനങ്ങള്‍ ഖിയാമത് നാളോളം ഇവിടെ കുത്സിതപ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമല്ലോ. അല്‍പകാലങ്ങള്‍ക്ക് ശേഷം ഇസ്‍മാഈല്‍ ദഹ്‍ലവിയുടെ പൊട്ടന്‍ സിദ്ധാന്തങ്ങളെ പൊടിത്തട്ടിയെടുത്ത് വീര്യം കുറച്ച് ആരുമറിയാതെ ഘട്ടം ഘട്ടമായി സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ വേണ്ട കുടിലശ്രമങ്ങള്‍ ചില മൗലവിമാരുടെ ഭാഗത്ത് നിന്നുണ്ടായി. ഖാസിം നാനൂതവി, റഷീദ് അഹ്‍മദ് ഗംഗോഹി, അഷ്റഫലി ഥാനവി, ഖലീല്‍ അഹ്‍മദ് അമ്പേട്ടവി എന്നീ നാല് മനുഷ്യപ്പിശാചുക്കളായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഈ നാല് പേട്ട് ജന്മങ്ങളും അവരിലേക്ക് ആദര്‍ശബന്ധം ചേര്‍ക്കാന്‍ ഉത്സാഹം കാട്ടുന്നവരും അവരെ ന്യായീകരിക്കുകയോ വിമര്‍ശിക്കാതിരിക്കുകയോ ചെയ്യുന്നവരുമായ വലിയൊരു വിഭാഗം മൗലവിമാരും താമസിയാതെ ഭാരതത്തിലാകമാനം സജീവമാകാന്‍ തുടങ്ങി. വിശ്വാസപരമായി മാതുരീദികളാണെന്നും കര്‍മ്മപരമായി ഹനഫികളാണെന്നും ആത്മീയമായി നാല് ത്വരീഖതുകളുള്ളവരാണെന്നുമുള്ള വ്യാജേന സുന്നീസമൂഹത്തില്‍ സ്ഥാനമുറപ്പിച്ച ശേഷം സമ്പത്തും ഭൗതികസ്ഥാനങ്ങളും കൈമുതലാക്കിയ ഇത്തരം മൗലവിമാര്‍ ഭൗതികതയെ തലയിലേറ്റിയ ദുര്‍ബലവിശ്വാസികളെ വലയിട്ട് പിടിച്ച് കൊണ്ടായിരുന്നു തങ്ങളുടെ പൈശാചികാലയത്തിന് വിസ്‍തൃതിയുണ്ടാക്കിയത്. ദിയോബന്ദിലെ ദാറുല്‍ ഉലൂം എന്ന വിദ്യാലയമായിരുന്നു ഇവരുടെ ശക്തികേന്ദ്രം. അങ്ങനെയാണ് വഹാബിസത്തിന്റെ ജാരസന്തതികളായ സുന്നീലേബലണിഞ്ഞ ഈ മൗലവിമാര്‍ ദിയോബന്ദികള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഇതോടൊപ്പം, വേണ്ടവിധത്തില്‍ മതവിജ്ഞാനം കരസ്ഥമാക്കാത്തവരും സൂക്ഷ്‍മജ്ഞരായ മഹാത്മാക്കളുമായി സഹവാസം കൈക്കൊള്ളാത്തവരും അതിലുപരി ഭൗതികതക്കും രാഷ്‍ട്രീയത്തിനും പ്രഥമസ്ഥാനം നല്‍കി വരുന്നവരുമായ വലിയൊരു കൂട്ടം വിവരദോഷികള്‍ ദയൂബന്ദിസം പ്രചരിക്കാന്‍ വേണ്ട എല്ലാ സഹായങ്ങളും ചൊരിക്കാന്‍ തുടങ്ങി. ഫലമോ, വഹാബിസത്തെപ്പോലും നാണം കെടുത്തും വിധം തനി കുഫ്‍രിയ്യത് തന്നെ യാതൊരു നാണവുമില്ലാതെ പൊതുജനസമക്ഷം അവതരിപ്പിക്കുവാന്‍ മാത്രം ദിയോബന്ദികള്‍ അധഃപതിച്ചു.
ഇക്കാരണത്താല്‍ ഇന്ത്യയിലെ നാനാഭാഗത്തുമുള്ള സുന്നീപണ്ഡിതകേസരികള്‍ ഇവര്‍ക്കെതിരെ ശക്തമായ ജിഹ്വയും തൂലികയും പ്രയോഗിച്ചു. നമ്മുടെ കൊച്ചു കേരളത്തിലെ സമസ്‍ത കേരളാ ജംഇയ്യതുല്‍ ഉലമയുടെ അംഗങ്ങള്‍ വരെ അതില്‍ അംഗമായി. താമസിയാതെ ഇന്ത്യക്ക് പുറത്തും ഇവര്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ അരങ്ങേറി. മുന്നൂറിലധികം ഇന്ത്യന്‍ പണ്ഡിതന്മാരും മുപ്പതിലധികം വിദേശപണ്ഡിതന്മാരും ദിയോബന്ദികളുടെ പ്രധാനനേതൃത്വമായ നാനൂതവി-ഗംഗോഹി-ഥാനവി-അമ്പേട്ടവികളെ കാഫിറുകളും മുര്‍തദ്ദുകളുമായി വിധിയെഴുതി. അതോട് കൂടി ഇവറ്റകളെ സംരക്ഷിക്കുവാനായി കളവുകളുടെയും കാപട്യങ്ങളുടെയും സഹായത്തോട് കൂടി മറപിടികളും പൊട്ടന്‍ ന്യായീകരണങ്ങളുമായി ദിയോബന്ദി മൗലവിമാര്‍ രംഗത്തെത്തി. അതിനെയും നമ്മുടെ ഉലമാക്കള്‍ ശക്തമായി എതിര്‍ത്തു. ഇന്നും അവര്‍ക്കെതിരെ സുന്നീമക്കള്‍ ആക്രമണപ്രതിരോധങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സുന്നീതോലണഞ്ഞതിനാല്‍ വഹാബിസത്തെക്കാളും അപകടകരമായ കുഴപ്പങ്ങള്‍ ഇവര്‍ വരുത്തിവെക്കുന്നുണ്ട്. ഭാരതീയമുസ്‍ലിമീങ്ങളുടെ ഇടയില്‍ ശൈഥില്യത്തിന്റെ പ്രധാനകാരണമായി വര്‍ത്തിക്കുന്ന ദിയോബന്ദിധാരയെ ശക്തമായി കരുതിയിരിക്കണമെന്ന് പറയപ്പെടുന്നതിന്റെ സാംഗത്യം സ്ഥിരപ്പെടുന്നത് ഇവിടെയാണ്. ആയതിനാല്‍ ദിയോബന്ദികളെയും അവരുടെ അടിസ്ഥാനപിഴവുകളെയും നാം തിരിച്ചറിയേണ്ടതുണ്ട്. പ്രധാനമായും മൂന്ന് തരത്തിലുള്ള ഗൗരവമാര്‍ന്ന കുറ്റങ്ങളാണ് അവര്‍ നടപ്പിലാക്കുന്നതും പ്രചരിപ്പിക്കുന്നതും. അവ താഴെപ്പറയുന്നവയാണ്.
1. പ്രവാചകനിന്ദ
2. മതനിരാസവാദങ്ങള്‍
3. പുത്തന്‍വാദങ്ങള്‍
ഈ മൂന്ന് കുറ്റങ്ങളെയും ആസ്‍പദമാക്കിയുള്ള ഒരു പഠനമാണ് ഇവിടെ നാം നടത്തുന്നത്. സത്യത്തില്‍ വളരെ വിശാലമാണ് ഇതിലെ ഓരോ ഭാഗങ്ങളും. അവയൊക്കെയും ഈ ഗ്രന്ഥത്തില്‍ സവിസ്‍തരം ചര്‍ച്ച ചെയ്യുക സാധ്യമല്ല. പകരം, ദിയോബന്ദിധാരയുടെ ചീഞ്ഞുനാറുന്ന ശരീരത്തെ സത്യാന്വേഷികള്‍ക്കും പഠിതാക്കള്‍ക്കും തോലുരിച്ച് കാട്ടുക മാത്രമായിരിക്കും ഇവിടെ ചെയ്യുക. കൂടുതല്‍ പഠിക്കുവാനായി സുന്നീ ഉലമാക്കളുടെ നൂറ് കണക്കിനുള്ള ഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കുക. അല്ലാഹു സുബ്‍ഹാനഹു വ തആലാ നമ്മുടെ ഈ ഉദ്യമം സ്വീകരിക്കുകയും ഇതിന്റെ ഫലങ്ങള്‍ സുന്നീലോകത്ത് ഖിയാമത് നാളോളം പ്രതിഫലിപ്പിക്കുകയും ചെയ്യുമാറാകട്ടെ... ആമീന്‍



[1] - سورة الأنعام : 112, 113
[2] - سورة التوبة : 32, 33

Tuesday, June 16, 2020


ആമുഖം
സത്യത്തിന്റെ വക്താക്കളാവുക,
അസത്യത്തോട് ശത്രുത പുലര്‍ത്തുക
بسم الله الرحمن الرحيم
الحمد لله رب العالمين اللهم صل على سيدنا محمد الفاتح لما أغلق والخاتم لما سبق ناصر الحق بالحق والهادي إلى صراطك المستقيم وعلى آله حق قدره ومقداره العظيم.
അഖിലചരാചരസൃഷ്‍ടാവും സര്‍വ്വലോകസംരക്ഷകനുമായ അല്ലാഹു ജല്ലജലാലുഹു തന്റെ പരിശുദ്ധ ഖുര്‍ആനില്‍ പ്രഖ്യാപിക്കുന്നു :
(إِنَّا أَرْسَلْنَاكَ بِالْحَقِّ بَشِيرًا وَنَذِيرًا)[1]
"നിശ്ചയം, അവിടുത്തെ നാം നിയോഗിച്ചിരിക്കുന്നത് സത്യത്തോട് കൂടെ സന്തോഷവാര്‍ത്ത അറിയിക്കുന്നവരായും മുന്നറിയിപ്പ് നല്‍കുന്നവരുമായിട്ടാണ്.".
സത്യം എന്നാല്‍ പരമസത്യവാനായ അല്ലാഹു റബ്ബുല്‍ ഇസ്സത് തിരുസത്യസ്വരൂപമായ അവന്റെ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളിലൂടെ ഈ ലോകത്ത് സ്ഥിരപ്പെടുത്തിയ പരിശുദ്ധ ഇസ്‍ലാം ദീനാണ്. അവിടുന്ന് നമുക്ക് പകര്‍ന്ന് തന്ന സകലവിശ്വാസാദര്‍ശങ്ങളെയും കര്‍മ്മങ്ങളെയും സ്വഭാവസംസ്‍കാരങ്ങളെയും പൂര്‍ണ്ണമായി അംഗീകരിക്കുന്നതിലൂടെയാണ് ഒരാള്‍ മുസ്‍ലിം അഥവാ സത്യവിശ്വാസിയാവുന്നത്. പൂര്‍ണ്ണമായോ ഭാഗികമായോ നിഷേധിക്കുന്നതിലൂടെയാണ് ഒരാള്‍ കാഫിര്‍ അഥവാ സത്യനിഷേധിയായിത്തീരുന്നത്.
അല്ലാഹു സുബഹാനഹു വ തആലാ അരുളുന്നു :
(وقل جاء الحق وزهق الباطل إن الباطل كان زهوقا)[2]
"അല്ലയോ തിരുദൂതരേ അവിടുന്ന് പ്രഖ്യാപിച്ചാലും : സത്യം വന്നെത്തിക്കഴിഞ്ഞു. അസത്യം കെട്ടുപോയിരിക്കുന്നു. നിശ്ചയം, അസത്യം കെട്ടുപോകുന്നത് തന്നെയാണ്".
തീര്‍ച്ചയായും സത്യത്തിന്റെ മുന്നില്‍ ഒരിക്കലും അസത്യത്തിന് പിടിച്ച് നില്‍ക്കുവാനാകില്ല. സത്യവാന്മാര്‍ക്ക് മുന്നില്‍ അസത്യവാന്മാര്‍ക്ക് നില്‍ക്കക്കള്ളിയുമില്ല. ഇക്കാരണത്താല്‍ സത്യവിശ്വാസികളെ വഴിപിഴപ്പിക്കാന്‍ അവരുടെ രൂപത്തില്‍ തന്റെ സഹായികളെ ഇബ്‍ലീസ് പറഞ്ഞയക്കാറുണ്ട്. അവര്‍ വലിയ സത്യവാന്മാരായും ഭക്തരായും ചമയും. അവരിലൂടെ വലിയൊരു വിഭാഗം നാശത്തിലകപ്പെടുകയും ചെയ്യും. ഇതിലേക്ക് അറിയിക്കുന്നതാണ് തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുമായി ബന്ധപ്പെട്ട ഒരു സംഭവം :
ഒരിക്കല്‍ അല്ലാഹുവിന്റെ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ ജിഅ്റാനയില്‍ വെച്ച് സമരാര്‍ജ്ജിതസമ്പത്ത് വിതരണം ചെയ്യുകയുണ്ടായി. ഇസ്‍ലാമിലേക്ക് അടുപ്പിക്കുവാനായി ദുര്‍ബലരായ പുതുവിശ്വാസികള്‍ക്ക് പ്രത്യേകപരിഗണനായായിരുന്നു അവിടുന്ന് നല്‍കിയത്. അന്നേരം, കുഴിഞ്ഞ കണ്ണുകളും ഉയര്‍ന്ന നെറ്റിയും തിങ്ങിയ താടിയും തുറിച്ച കവിളെല്ലുകളും മുണ്ഡനം ചെയ്‍ത തലയുമൊക്കെയുള്ള ഒരുത്തന്‍ മുന്നോട്ട് വന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മുഖത്ത് നോക്കി നീതി കാട്ടണമെന്ന് ആക്രോശം നടത്തി ആ വിവരദോഷി അവിടുത്തോട് അപമര്യാദ കാട്ടി. സ്വഹാബികളില്‍ ചിലര്‍ അയാളെ വധിക്കുവാനുള്ള സമ്മതം ചോദിച്ചപ്പോള്‍ ഹബീബ് നല്‍കിയ മറുപടി ഇതായിരുന്നു :
ഇവന്റെ കുലത്തില്‍ നിന്നും ഒരു വിഭാഗം പുറപ്പെടാനുണ്ട്. അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്‍താലും തൊണ്ടക്കുഴിയില്‍ നിന്നും ഹൃദയത്തിലേക്ക് വിട്ടുകടക്കുകയില്ല. വില്ലില്‍ നിന്നും അമ്പ് തെറിക്കുന്നത് പോലെ അവര്‍ ഇസ്‍ലാമില്‍ നിന്നും തെറിച്ച് പോകും. മുസ്‍ലിമീങ്ങളെ കൊന്നൊടുക്കുകയും ബിംബാരാധകരെ ഒഴിവാക്കുകയും ചെയ്യും. ഞാനെങ്ങാനും അവരെ കണ്ടുമുട്ടുന്ന പക്ഷം ആദ് സമുദായത്തെ കൊന്നത് പോലെ ഞാനവരെ കൊന്നൊടുക്കുക തന്നെ ചെയ്യും. [3]
സത്യവിശ്വാസികളുടെ രൂപത്തില്‍ കപടന്മാര്‍ രംഗത്ത് വരുമെന്നും അവര്‍ ഇസ്‍ലാമിനകത്ത് ഫിത്‍നയുണ്ടാക്കുമെന്നും ആ വിഭാഗത്തോട് കര്‍ക്കശമായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അറിയിക്കുന്ന വ്യക്തമായ തിരുചനമാണ് മുകളില്‍ ഉദ്ധരിക്കപ്പെട്ടത്. സത്യനിഷേധികള്‍ പുറത്ത് നിന്ന് ഇസ്‍ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം കപടന്മാര്‍ അകത്ത് നിന്നാണ് പരിശുദ്ധ ഇസ്‍ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുക. പുറത്ത് നിന്നുള്ള ശത്രുക്കളെക്കാള്‍ അപകടകാരികള്‍ അകത്തുള്ളവരാണെന്നത് അവിതര്‍ക്കിതമാണല്ലോ.
ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നത്, സത്യത്തോടും അതിന്റെ വക്താക്കളോടും ശക്തമായ അഭിനിവേശം ഉണ്ടാകണമെന്നും അസത്യത്തെയും അതിന്റെ വക്താക്കളെയും പരിപൂര്‍ണ്ണമായും വെറുക്കണമെന്നും അവരെ കൈയൊഴിയണമെന്നും അവരോട് യാതൊരു മമതയും വെച്ച് പുലര്‍ത്തരുതെന്നുമാണ്. അത്തരക്കാര്‍ പരിശുദ്ധ ഇസ്‍ലാമിന്റെ ഉള്ളിലാണെങ്കില്‍ പോലും. ആത്മീയലോകത്തെ അത്യുന്നത ജ്യോതിസ്സും പന്ത്രണ്ടാം നൂറ്റാണ്ടിലെ സൂഫീസമുദ്ധാരകനുമായ അല്‍ ഖുതുബുല്‍ മക്തൂം സയ്യിദുനാ അഹ്‍മദുത്തിജാനി(റ) തന്റെ സകലമുരീദുമാര്‍ക്കും വേണ്ടി എഴുതിയ ഒരു സന്ദേശത്തില്‍ ഇക്കാര്യം വളരെ ഗൗരവത്തില്‍ ഉണര്‍ത്തുന്നുണ്ട്. അതിങ്ങനെ വായിക്കാം :
"നിങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി ഒരാള്‍ ഒരു സത്യം പ്രവര്‍ത്തിക്കുന്നതോ അല്ലെങ്കില്‍ ഒരു അസത്യത്തെ അമര്‍ച്ച ചെയ്യുന്നതോ കാണുകയാണെങ്കില്‍ അയാളോട് ദേഷ്യപ്പെടുന്നതില്‍ നിന്നും ഇകഴ്‍ത്തുന്നതില്‍ നിന്നും നിങ്ങളുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കുക. കാരണം, അതൊക്കെ അല്ലാഹു തആലായുടെ സമക്ഷത്തില്‍ ശിര്‍ക്കിന്റെ ഗണത്തില്‍ എണ്ണപ്പെടുന്നതാണ്. തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങള്‍ ഇപ്രകാരമോ ഈ ആശയത്തിലായോ പ്രസ്‍താവിച്ചിരിക്കുന്നു : "എന്റെ സമുദായത്തിലെ ശിര്‍ക്ക്, സ്വഫാ പര്‍വ്വതത്തിന്മേല്‍ ഉറുമ്പ് ഇഴയുന്നതിനെക്കാള്‍ അതീവരഹസ്യമായിരിക്കും. അസത്യത്തിന്മേല്‍ സ്‍നേഹം വെക്കലും സത്യത്തിന്മേല്‍ ദേഷ്യം വെക്കലുമാണ് അവയില്‍ ഏറ്റവും ചെറുത്".[4]
മേല്‍പ്പറയപ്പെട്ടത് പോലെത്തന്നെ, ഒരുവന്‍ അസത്യത്തെ പ്രവര്‍ത്തിക്കുകയോ സത്യത്തെ അമര്‍ച്ച ചെയ്യുകയോ ചെയ്‍താല്‍ നിങ്ങളുടെ ഇച്ഛക്കനുസൃതമായി അവനെ സ്‍നേഹിക്കുകയോ പ്രശംസിക്കുകയോ ചെയ്യുന്നതിലും ഹൃദയങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം, അതും അല്ലാഹു തആലായുടെ സമക്ഷത്തില്‍ ശിര്‍ക്കിന്റെ ഗണത്തില്‍ എണ്ണപ്പെടുന്നത് തന്നെ. അങ്ങനെ വരുമ്പോള്‍ സത്യവിശ്വാസി സത്യത്തെയും അതിന്റെ വക്താക്കളെയും സ്‍നേഹിക്കണം. സത്യത്തെ നിലനിര്‍ത്തപ്പെടാനും അതിന് പ്രവര്‍ത്തിക്കാനും അവന്‍ ഇഷ്‍ടപ്പെടണം. അസത്യത്തെയും അതിന്റെ വക്താക്കളെയും വെറുക്കണം. അസത്യത്തെ നിലനിര്‍ത്തപ്പെടുന്നതിനോടും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനോടും ദേഷ്യം വെച്ച് പുലര്‍ത്തുകയും വേണം".[5]
ഈ മഹത്തായ ഉപദേശം ഉള്‍ക്കൊള്ളുന്ന ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം, സത്യത്തോടായിരിക്കും അവന്റെ സകല മമതയും. അസത്യത്തോട് സന്ധിയില്ലാ സമരവുമായിരിക്കും. നിഷ്‍പക്ഷതയുടെ പേരില്‍ നടന്ന് കൊണ്ടിരിക്കുന്ന അസത്യാനുഭാവവും സത്യനിരാസവും ഒരു സത്യവിശ്വാസിക്ക് ഒരു തരത്തിലും അനുവദനീയമല്ലെന്നാണ് സയ്യിദുനാ ശൈഖ് തിജാനി(റ)വിന്റെ ഹദീസ് വിശദീകരണത്തിലൂടെ നമുക്ക് പഠിക്കാനാവുക. ഈയൊരു നിലപാടില്‍ അതിശക്തമായി ഉറച്ച് നിന്നവരാണ് നമ്മുടെ മുന്‍ഗാമികള്‍. ഇതില്‍ ഏറെ മുന്നിലാണ് ഭാരതീയ പണ്ഡിതമഹത്തുക്കള്‍. പുത്തന്‍വാദപ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവകാലത്ത് തന്നെ അവയ്‍ക്കെതിരെ അതിശക്തമായ നിസ്സഹകരണം വെച്ച് പുലര്‍ത്തണമെന്ന് സമൂഹത്തോട് ആഹ്വാനം ചെയ്‍തവരും കൂടിയാണ് കേരളത്തിലെ മുന്‍കാല പണ്ഡിതവര്യന്മാര്‍.
പക്ഷെ, ഖേദകരം എന്നല്ലാതെന്ത് പറയാന്‍!!! ആധുനികകാലത്തെ ജനങ്ങള്‍ക്ക് ഈ ആഹ്വാനമെല്ലാം അപ്രസക്തവും അനുചിതവുമായി തോന്നിയിരിക്കുന്നു. നിഷിദ്ധങ്ങളോട് സദാ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്ന തനിത്തെമ്മാടികള്‍ മുസ്‍ലിമീങ്ങളുടെ നേതൃസ്ഥാനങ്ങളിലെല്ലാം കയറിയിരുന്നതോടെ നിഷിദ്ധങ്ങളോട് ബന്ധപ്പെടുന്നതില്‍ യാതൊരു അറപ്പുമില്ലാത്ത പൊതുജനങ്ങളും അധികരിച്ചു. പരിശുദ്ധ ഇസ്‍ലാമില്‍ വിശ്വാസപരമായും കര്‍മ്മപരമായും പിഴച്ച് പോയവരുമായി സഹവസിക്കാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ലാതായി. ഫലമോ, അസത്യത്തെ സത്യമായി പരിചയപ്പെടുത്തി മാനവന്മാരെ പിഴപ്പിക്കാനുള്ള ഇബ്‍ലീസിയന്‍ തന്ത്രത്തിന് സാഹചര്യങ്ങള്‍ സുലഫമായിത്തീര്‍ന്നു. അങ്ങനെ, അസത്യത്തിന്റെ വക്താക്കള്‍ സത്യവാന്മാരായി തെറ്റിദ്ധരിക്കപ്പെട്ടു. ഇതിനെതിരെ ശബ്‍ദിക്കുകയും അസത്യവാദികളോട് നിസ്സഹകരണം പാലിക്കുകയും ചെയ്യുന്നവര്‍ അറുപഴഞ്ചന്മാരായും അപക്വമതികളായും വിശേഷിപ്പിക്കപ്പെട്ടു. ലോകസമൂഹം തള്ളിക്കളഞ്ഞ പല ജീര്‍ണ്ണിച്ച പ്രസ്ഥാനങ്ങളും വീണ്ടും തലപൊക്കാന്‍ തുടങ്ങി. അവസാനം, മുസ്‍ലിം നേതൃത്വം കപടന്മാരുടെ കരങ്ങളിലേക്ക് എത്തിച്ചേരുവോളം കാര്യങ്ങളെത്തിച്ചേര്‍ന്നു. പുതുതലമുറയുടെ കാര്യമാണ് ഏറ്റവും ദുഃഖകരം. സത്യവും അസത്യവും തിരിച്ചറിയാനാകാത്ത വിധം കലുഷിതമായ സാഹചര്യമാണ് അവരെ വിഴുങ്ങിയിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍, ഈ ഫിത്‍നയുടെയെല്ലാം മൂലകാരണം അസത്യത്തോട് കാട്ടേണ്ട ശക്തമായ വെറുപ്പും വിയോജിപ്പും നിസ്സഹകരണവും പണ്ഡിതപൊതുസമൂഹങ്ങള്‍ കൈയൊഴിഞ്ഞതാണ്. ഇക്കാര്യം തിരിച്ചറിഞ്ഞാല്‍, ഭാരതദേശങ്ങളെ സത്യമതത്തില്‍ അടിയുറച്ച് നിര്‍ത്തുന്നതിലും അസത്യപ്രസ്ഥാനങ്ങളെ തകര്‍ത്തെറിഞ്ഞതിലും വിജയം കൈവരിച്ച പതിനാലാം നൂറ്റാണ്ടിലെ മുജദ്ദിദായ ഇമാം അഹ്‍മദ് റദ്വാഖാന്‍ ബറേല്‍വി(റ)വിന്റെ അന്ത്യോപദേശം നമ്മുടെ മുന്നില്‍ പ്രസക്തമായിത്തീരും. തന്റെ മരണശയ്യയില്‍ കിടന്ന് ശിഷ്യഗണങ്ങളോട് നടത്തിയ നസ്വീഹതില്‍ നിന്നും തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെടേണ്ട ആ പ്രസക്ത ഭാഗം ശ്രദ്ധിക്കുക :
നിങ്ങള്‍ തിരുമുസ്‍ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ പാവം ആട്ടിന്‍കൂട്ടമാണ്. ചെന്നായ്‍ക്കള്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ട്. അവറ്റകള്‍ ആഗ്രഹിക്കുന്നത് നിങ്ങളെ പിഴപ്പിക്കാനും ഫിത്‍നയില്‍ അകപ്പെടുത്താനും അവറ്റകളോടൊപ്പം നിങ്ങളെ നരകത്തിലേക്ക് കൊണ്ടുപോകാനുമാണ്. അവറ്റകളില്‍ നിന്ന് നിങ്ങള്‍ ഓടി രക്ഷപ്പെട്ട് കൊള്ളുക. ദിയോബന്ദികളായും റാഫിദ്വികളായും ഖാദിയാനികളായും ജഗഡാലവികളായും എത്രയെത്ര കക്ഷികളാണ് ആ ചെന്നായക്കൂട്ടത്തിലുള്ളത്. ഏറ്റവും പുതുതായി ഒരു ഗാന്ധവി കക്ഷിയും ഉണ്ടായിട്ടുണ്ട്. ഈ കക്ഷിയാണെങ്കില്‍ മറ്റു സകലരെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അവറ്റകള്‍ നിങ്ങളുടെ ഈമാനിലേക്ക് കണ്ണും നട്ടിരിക്കുന്ന ചെന്നായ്‍ക്കളാണ്. അവയുടെ ആക്രമണത്തില്‍ നിന്നും നിങ്ങളുടെ ഈമാനെ സംരക്ഷിച്ച് കൊള്ളുക.
തിരുഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങള്‍ റബ്ബുല്‍ ഇസ്സതിന്റെ നൂറാണ്. അവിടുന്ന് മുഖേനയാണ് അവിടുത്തെ സ്വഹാബാക്കള്‍ പ്രഭാപൂരിതരായത്. ആ മഹത്തുക്കള്‍ മുഖേന താബിഈങ്ങളും അവരില്‍ നിന്നും തബഉത്താബിഈങ്ങളും അവരില്‍ നിന്നും സ്വതന്ത്രഗവേഷകരായ ഇമാമീങ്ങളും പ്രകാശവലയത്തിലായി. ആ ഒരു പ്രകാശം നമ്മില്‍ നിന്നും സ്വീകരിക്കണമെന്നാണ് ഈ ഘട്ടത്തില്‍ നമുക്ക് നിങ്ങളോട് ഉണര്‍ത്താനുള്ളത്. നമുക്കൊക്കെയും സ്വീകരിക്കല്‍ അനിവാര്യമായ പ്രകാശമാണത്. അങ്ങനെ നാം മുഖേന നിങ്ങളും പ്രഭാവലയത്തിലാവുക. ആ പ്രകാശം എന്താണെന്നാല്‍ അല്ലാഹു താആലായെയും അവന്റെ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെയും ആത്മാര്‍ത്ഥമായി സ്‍നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യലാണ്; അവന്റെയും തിരുദൂതരുടെയും കൂട്ടുകാര്‍ക്ക് സേവനം നടത്തലും ആദരവ് കാട്ടലുമാണ്; അതു പോലെ അവരുടെ ശത്രുക്കളോട് യഥാര്‍ത്ഥ നിലയില്‍ ശത്രുത പുലര്‍ത്തലുമാണ്.
അല്ലാഹു ജല്ലജലാലുഹുവിന്റെയും അവന്റെ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെയും കാര്യത്തില്‍ ചെറിയൊരു മര്യാദകേടോ, അവിടുത്തെ രിസാലതില്‍ ഒരണുവെങ്കിലും അനാദരവോ ആരില്‍ നിന്ന് വന്നാലും ശരി, അവന്‍ നിങ്ങള്‍ക്ക് എത്ര പ്രിയപ്പെട്ടവനായാലും ശരി, എത്ര വലുതായി നിങ്ങള്‍ ബഹുമാനിക്കുന്നവനായാലും ശരി, എത്രയും വേഗം അവനെത്തൊട്ട് അകലുകയും പാലില്‍ നിന്നും ഈച്ചയെ വലിച്ചെറിയുന്നത് പോലെ അവനെ നിങ്ങളുടെ ഉള്ളില്‍ നിന്നും വലിച്ചെറിയുകയും ചെയ്യുക.
അല്ലാഹു തആലാ ഏതെങ്കിലും ഒരു അടിമയെ തന്റെ ദീന്‍ സംരക്ഷിക്കുന്നതിനായി തയ്യാറാക്കുക തന്നെ ചെയ്യും. പക്ഷെ, എനിക്ക് ശേഷം വരുന്നവന്‍ എങ്ങനെയായിരിക്കുമെന്നോ നിങ്ങള്‍ക്ക് എന്ത് പറഞ്ഞ് തരുമെന്നോ എനിക്കറിയില്ല. അതുകൊണ്ട് ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കേള്‍ക്കുക. നിങ്ങളെ ഉപദേശിക്കാന്‍ ഖബറില്‍ നിന്നും ഞാന്‍ വരികയില്ല. ഏതൊരാളാണോ ഇതിനെ ശരിയായി കേട്ട് മനസ്സിലാക്കി അംഗീകരിക്കുന്നത് അവന് ഖിയാമത് നാളില്‍ പ്രകാശവും രക്ഷയും ലഭിക്കും. ഏതൊരുവനാണോ ഇതിനെ പരിഗണിക്കാത്തത് അവന് അന്ധകാരവും നാശവും സംഭവിക്കും. ഇത് അല്ലാഹുവിന്റെയും അവന്റെ തിരുദൂതരുടെയും വസ്വിയ്യതാണ്. ഇക്കാര്യം ഞാന്‍ എപ്പോഴും നിങ്ങളോട് പറയാറുണ്ട്. ഈ സന്ദര്‍ഭത്തിലും ഇത് തന്നെയാണ് എനിക്ക് നിങ്ങളോട് ഉണര്‍ത്താനുള്ളത്. ആയതിനാല്‍, ഇവിടെ ആരൊക്കെ സന്നിഹിതരാണോ അവരിത് ശ്രദ്ധിച്ച് കേള്‍ക്കുകയും അംഗീകരിക്കുകയും ചെയ്യുക. ഇവിടെയുള്ളവര്‍ ഇല്ലാത്തവര്‍ക്ക് എത്തിച്ച് കൊടുക്കട്ടെ. അതവരുടെ മേല്‍ നിര്‍ബന്ധമാണ്".[6]
തീര്‍ച്ചയായും അല്ലാഹു റബ്ബുല്‍ ഇസ്സതിനെയും അവന്റെ ഹബീബായ തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെയും അവരുടെ ഉറ്റതോഴന്മാരായ മഹത്തുക്കളെയും അകമഴിഞ്ഞ് സ്‍നേഹിക്കുന്ന ഏതൊരു സത്യവിശ്വാസിക്കും ഈ മഹത്തായ ഉപദേശത്തില്‍ നിന്നും പിന്തിരിയാനാവുകയില്ല. ആയതിനാല്‍, വിവരദോഷികളും അപക്വമതികളും അഹങ്കാരികളുമായ കൂട്ടത്തെ മുന്നില്‍ നിര്‍ത്തി ഇസ്‍ലാമികസമൂഹത്തെ വിശ്വാസപരമായും കര്‍മ്മപരമായും ആത്മീയമായും ബാഹ്യമായും ജീര്‍ണ്ണിപ്പിക്കുവാന്‍ ശ്രമിക്കുന്ന സാത്താനികജന്മകള്‍ക്കെതിരെ അഅ്‍ലാഹസ്രത് കൈമാറിയ ഖഡ്ഗം നമുക്ക് പുറത്തെടുക്കേണ്ടതുണ്ട്. ഇലാഹിയ്യും മുഹമ്മദിയ്യും ഇബ്റാഹീമിയ്യും ഹനീഫിയ്യുമായ ഈ ഖഡ്ഗത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ഒരു പിഴച്ച കക്ഷിക്കും സാധിക്കുകയില്ല തന്നെ. ഇന്‍ ഷാ അല്ലാഹ്.
کلک رضا ہے خنجر خونخوار برق بار *  اعداء سے کہہ دو خیر منائیں نہ شر کریں
മിന്നല്‍ പിണര്‍ പോല്‍ തിളങ്ങും നിണം ചാല്‍ ഒഴുക്കുന്ന വാളാ റസാഖാന്റെ പേന
ശത്രുവില്‍ ചൊല്ല് നീ നന്മ കൊണ്ടാടുവാന്‍, ഇല്ലാ പൊറുക്കില്ലതൊട്ടുമേ തിന്മ
الله اكبر الله اكبر الله اكبر
صلى الله وسلم عليك يا سيدي يا رسول الله


[1] - سورة البقرة : 119
[2] - سورة الإسراء : 81
[3] - رواه البخاري (4351) ومسلم (1064)
[4] - أخرجه الحاكم (2/ 290) ، وأبو نعيم في "الحلية" (8/ 368). وقال الحاكم : "صحيح الإسناد "
[5] - مختارات من رسائل الشيخ سيدي أحمد بن محمد التجاني : رقم 5
[6] - حياتي أعلى حضرت رضي الله عنه للعلامة المفتي محمد ظفر الدين رضوي بهاري رضي الله عنه: 3/288